കോഴിക്കോട് | ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പതിനാറുകാരിയെ ബാലികാ മന്ദിരത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്കാണ് ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടിയെ പോലീസെത്തി മോചിപ്പിച്ചത്.
കോഴിക്കോട് ഡി സി പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തടവിലാക്കിയ മലപ്പുറം മമ്പുറം സ്വദേശി ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ ലോഡ്ജിലെത്തിച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
source https://www.sirajlive.com/the-girl-who-was-freed-from-the-lodge-was-shifted-to-the-balika-mandir.html
Post a Comment