വിശദീകരണത്തിന് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; മൂന്ന് വി സിമാര്‍ ഇനിയും മറുപടി നല്‍കിയില്ല

തിരുവനന്തപുരം |  പുറത്താക്കാതിരിക്കാന്‍ മറുപടി നല്‍കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ മൂന്ന് വി സി മാര്‍ ഇനിയും വിശദീകരണം നല്‍കിയില്ല. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നേരിട്ട് മറുപടി നല്‍കാനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഗവര്‍ണര്‍ക്ക് ഇതുവരെ വിശദീകരണം നല്‍കിയത് ആറ് വി സിമാരാണ്

കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാരാണ് ഇതുവരെ മറുപടി നല്‍കാത്തത്. ഇവര്‍ ഇന്ന് വിശദീകരണം നല്‍കാനാണ് സാധ്യത. ഇന്ന് വൈകുന്നേരം അഞ്ചിന് സമയപരിധി തീരുക. മറുപടി നല്‍കിയ വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. എന്നാല്‍ നിയമനം ചട്ടപ്രകാരമെന്നും യോഗ്യതയുണ്ടെന്നും വി സിമാര്‍ മറുപടിയില്‍ വ്യക്തമാക്കി.

 



source https://www.sirajlive.com/the-deadline-given-by-the-governor-for-the-explanation-ends-today-three-vcs-are-yet-to-respond.html

Post a Comment

أحدث أقدم