മുഖ്യമന്ത്രി ചട്ടം ലംഘിച്ചു; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം |  സര്‍ക്കാറുമായി പോര് തുടരവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്ന് കാണിച്ചാണ് കത്ത്.

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്.

അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലും ചേരും. ഗവര്‍ണര്‍ വിഷയം മുഖ്യവിഷയമാകും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നത് അടക്കം ചര്‍ച്ചയായേക്കും.

 



source https://www.sirajlive.com/chief-minister-broke-the-rules-governor-sent-a-letter-to-the-prime-minister-and-the-president.html

Post a Comment

Previous Post Next Post