മ്യൂസിയം വളപ്പിലെ അതിക്രമത്തിലും പ്രതി സന്തോഷ് തന്നെയെന്ന് സംശയം; പരാതിക്കാരിയുമായി ഇന്ന് തിരിച്ചറിയല്‍ പരേഡ്

തിരുവനന്തപുരം  |  കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ സന്തോഷ് തന്നെയാണോ മ്യൂസിയം സംഭവത്തിലെ പ്രതിയെന്ന് സംശയം. പ്രതിയെ തിരിച്ചറിയാനായി പരാതിക്കാരിയായ യുവതിയോട് ഇന്ന് രാവിലെ 10ന്  മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.അതേസമയം മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇയാള്‍ തന്നെയാണ് അതിക്രമം കാണിച്ചതെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതിയും പറയുന്നു.

ഇതിനിടെ സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താല്‍കാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താക്കാന മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിക്കുന്നു . കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ ഇന്നലെയാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് മലയിന്‍കീഴ് സ്വദേശിയായ സന്തോഷ്.വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.

 



source https://www.sirajlive.com/doubt-that-santosh-is-also-the-suspect-in-the-violence-in-the-museum-premises-identification-parade-with-the-complainant-today.html

Post a Comment

Previous Post Next Post