തിരുവനന്തപുരം | തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തല്തതില്‍ വിഴി്ഞ്ഞത്ത് കനത്ത പോലീസ് സുരക്ഷയേര്‍പ്പെടുത്തി. ഇന്ന് രാവിലെ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാന ചര്‍ച്ച നട
ത്തും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. . വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കലക്ടറുമായും ചര്‍ച്ച നടത്തും.
ഇന്നലെ വിഴിഞ്ഞം പോലീസ് സേറ്റേഷന് മുന്നിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പോലീസുകാര്‍ക്കാണ് പരുക്കേറ്റത്.
സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പോലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.
source https://www.sirajlive.com/heavy-police-security-in-vizhinjam-all-party-meeting-today.html
Post a Comment