സമയ കൃത്യത പാലിച്ചുകൊള്ളുക; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2023 ജനുവരി ഒന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധം

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. 2023 ജനുവരി ഒന്നു മുതല്‍ സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്പാര്‍ക്കുമായി ബന്ധിപ്പിച്ച ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് നിര്‍ബന്ധമാക്കുന്നത്.

ജില്ലാ ഓഫീസുകളിലും ഡയറക്ടറേറ്റുകളിലുമാണ് ആദ്യം ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കുന്നത്. മറ്റെല്ലാ ഓഫീസുകളിലും 2023 മാര്‍ച്ചിനകം പഞ്ചിങ് നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.

പഞ്ചിങില്‍ വകുപ്പ് മേധാവികള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. പഞ്ചിങ് നിര്‍ദേശം നടപ്പിലാക്കുന്നതില്‍ പുരോഗതി കാണുന്നില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. .



source https://www.sirajlive.com/be-punctual-biometric-punching-mandatory-for-government-employees-from-january-2023.html

Post a Comment

Previous Post Next Post