ബിഹാര്‍ മദ്യ ദുരന്തം; മരണം 65 ആയി

പാറ്റ്‌ന | ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. ഇന്നലെ അഞ്ച്‌പേര്‍ കൂടി മരിച്ചു. ചികിത്സയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം.അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളില്‍ ദുരന്തത്തെകുറിച്ചുള്ള വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

മരിച്ചവരുടെ കുടംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി പ്രതിഷേധം തുടരുകയാണ്. എന്നാല്‍ സഹായധനം നല്‍കില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. മദ്യനിരോധനമുള്ള ബിഹാറില്‍ പ്രതിപക്ഷം മദ്യവില്‍പനക്കായി വാദിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

 



source https://www.sirajlive.com/bihar-liquor-disaster-the-death-toll-is-65.html

Post a Comment

أحدث أقدم