പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സാബു എം ജേക്കബ് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

കൊച്ചി \  പി വി ശ്രീനിജന്‍ എംഎല്‍എ ഉന്നയിച്ച പരാതിക്കെതിരായി കിറ്റെക്‌സ് ഗ്രൂപ്പ് തലവന്‍ സാബു എം ജേക്കബ് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് എം ബദറൂദീന്‍ പിന്മാറി. എംഎല്‍എയെ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിക്കെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.

കേസ് ഹൈക്കോടതി ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റീസ് ബദറൂദിന്‍ ഈ തീരുമാനം അറിയിച്ചത്. കേസ് മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

 



source https://www.sirajlive.com/case-of-caste-abuse-against-pv-sreenijan-the-judge-recused-himself-from-hearing-the-plea-filed-by-sabu-m-jacob.html

Post a Comment

أحدث أقدم