കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം |  കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയത് ശേഷം കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2018ല്‍ സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശ യുവതിയാണ് കൊല്ലപ്പെട്ടത് .

ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികളും സമീപവാസികളുമായ ഉദയന്‍, ഉമേഷ് എന്നിവര്‍ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ പ്രതികള്‍ യുവതിയെ സമീപത്തെ കുറ്റിക്കാട്ടില്‍ എത്തിച്ചു.തുടര്‍ന്ന് കഞ്ചാവ് ബീഡി നല്‍കിയ ശേഷം പീഡിപ്പിച്ച് വള്ളികള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയെന്നുമാണ് കേസ്. 2018 മാര്‍ച്ച് 14ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പോലീസില്‍ പരാതി നല്‍കി.

ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് യുവതിയുടെ ശരീരം കണ്ടല്‍കാട്ടില്‍ ഉണ്ടെന്ന് പ്രതികള്‍ പറയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജീര്‍ണിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.കഴുത്ത് വേര്‍പെട്ടനിലയിലായിരുന്നു മൃതദേഹം. സഹോദരിയും സുഹൃത്തും എത്തി വസ്ത്രങ്ങള്‍ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡി എന്‍ എ പരിശോധനയും നടത്തി. കേസില്‍ സാക്ഷിയായ യുവതിയുടെ സഹോദരിയെയും സുഹൃത്തിനെയും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിസ്തരിച്ചു.



source https://www.sirajlive.com/verdict-today-in-the-case-of-the-murder-of-a-foreign-woman.html

Post a Comment

أحدث أقدم