ഐ ഇ ബി ഐ ഈസ്റ്റ് സോൺ പര്യടനത്തിന് പ്രൗഢമായ സമാപ്തി

കൊൽകത്ത | ഇസ്ലാമിക് എജ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈസ്റ്റ് സോൺ പര്യടനത്തിന് പ്രൗഢ സമാപനം. ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹിക സാംസ്കാരിക വികസനവും ലക്ഷ്യമിട്ട് നടത്തുന്ന പര്യടനം പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ നിന്ന് ആരംഭിച്ച് ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങൾ താണ്ടി കൊൽകത്തയിൽ സമാപിച്ചു.

ഐ. ഇ.ബി.ഐ യുടെ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന മേഖലയിലെ പ്രൈമറി എജ്യൂക്കേഷൻ സെന്ററുകൾ, മക്കതബുകൾ, സ്കൂളുകൾ, വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ ജനറൽ മാനേജർ സി.പി. സൈതലവി മാസ്റ്റർ ചെങ്ങര, നാഷണൽ ഡയറകറ്റ റേറ്റ് ജനറൽ കൺവീനർ ഹസൈനാർ അസ്ഹരി ആൻഡമാൻ, സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ , ഡയറക്റ്ററേറ്റംഗം ഡോ. അമീൻ മുഹമ്മദ് സഖാഫി ന്യൂഡൽഹി എന്നിവരടങ്ങിയ ഐ.ഇ.ബി.ഐ പ്രതിനിധി സംഘം സന്ദർശിച്ചു.

കൊൽക്കത്ത, ബാഗ് ദോഗ്റ,ഇസ്ലാംപൂർ, പൂർണിയ , സീമാൻചൽ,ഉത്തർ ദിനാജ് പൂർ, ബായിസി, കഠിഹാർ തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ മൗലാന അബൽ ഹയ്യ് , മൗലാന ശാഹ് നവാസ് ബാലു ഗഞ്ച് പൂർ, മൗലാന അബുശ്ശമാ നൂർകാനി , മൗലാന താരീഖ് അസീസ് സഅദി സമൻ പൂർ , മൗലാന ശാഹിദ് ഖാദിരി, മൗലാന സൽമാൻ ആരിഫീൻ അസ്ഹരി, സുഹൈറുദ്ധീൻ നൂറാനി, അലി നൂറാനി, അബ്ദു റഷീദ് സഖാഫി, ശരീഫ് നൂറാനി ത്വൈബ, അബ്ദു റഊഫ് ബുഖാരി, അഫ് ഹം അഹ്മദ് ഐവ ,സയ്യിദ് മശ്ഹൂദ്, ഇബ്രാഹീം സഖാഫി, മിദ്ലാജ് മുഈനി മൻഹേരി, മുബശ്ശിർ മുഈനി എന്നിവർ പങ്കെടുത്തു.



source https://www.sirajlive.com/a-grand-finale-to-the-ieb-east-zone-tour.html

Post a Comment

Previous Post Next Post