പത്തനംതിട്ട | മോക്ഡ്രില്ലിനിടെ മണിമലയാറ്റിലെ കയത്തില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെവന്യൂ മന്ത്രി കെ രാജന്. യുവാവിന്റെത് സ്വാഭാവിക മരണമാണെന്നും കുഴഞ്ഞ് വീണാണ് മരിച്ചതാണെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടില്ല. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന പ്രളയ പ്രതിരോധ മോക് ഡ്രില്ലിനിടെയാണ് തുരുത്തിക്കാട് കാക്കരക്കുന്നേല്‍ ബിനു സോമൻ ചളിയിൽ താഴ്ന്ന് മരിച്ചത്. ചെളിയിൽ താഴ്ന്നുപോയ ബിനുവിനെ അരമണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
source https://www.sirajlive.com/death-during-mock-drill-revenue-minister-k-rajan-said-that-the-youth-was-confused.html
إرسال تعليق