പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനത്തുനിന്നും സാന്റോസ് പുറത്ത്

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് ഫെര്‍ണാണ്ടോ സാന്റോസ് തെറിച്ചു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ( എഫ്പിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് സാന്റോസിനെതിരെ വലിയ രോഷം ഉയര്‍ന്നു വന്നിരുന്നു

മൊറോക്കോയ്ക്കെതിരായ മത്സരത്തിലും റൊണാള്‍ഡോയെ ബെഞ്ചിലിരുത്താന്‍ സാന്റോസ് എടുത്ത തീരുമാനത്തോട് പലരും യോജിച്ചിരുന്നില്ല. റൊണാള്‍ഡോയുടെ പങ്കാളി ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ സാന്റോസിനെതിരെ ഉന്നയിച്ചിരുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവരോടുമുള്ള നിറഞ്ഞ നന്ദിയോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് സാന്റോസ് പറയുന്ന വിഡിയോ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

68 വയസുകാരനായ സാന്റോസ് 2014 ഒക്ടോബറിലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. യൂറോ 2016ലും തുടര്‍ന്ന് 2019ലെ നേഷന്‍സ് ലീഗ് കാമ്പെയ്നിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്.



source https://www.sirajlive.com/santos-out-as-portugal-coach.html

Post a Comment

Previous Post Next Post