കൊച്ചി| വന്ധ്യതയുടെ കാരണവും ചികിത്സയും എന്നിവയെക്കുറിച്ച് പഠനം നടത്താൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്. വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പഠനം. ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ദമ്പതിമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും.
കൊവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ചും സർവേ നടത്തുന്നുണ്ട്. 2023 ഫെബ്രുവരി 28 ന് അവസാനിക്കുന്ന രീതിയിൽ ജില്ലകളിലെ തിരഞ്ഞെടുത്ത യൂനിറ്റുകളിലാണ് സാമ്പിൾ സർവേ നടത്തുന്നത്.
ഒന്നാംഘട്ട സർവേയുടെ ഭാഗമായി സാമ്പിൾ യൂനിറ്റുകളിലെ മുഴുവൻ വീടുകളുടെയും പട്ടിക തയ്യാറാക്കും. രണ്ടാംഘട്ടമായി തയ്യാറാക്കിയ പട്ടികയിലുള്ളവരിൽ നിന്ന് വിശദ വിവരങ്ങൾ ശേഖരിക്കും.
കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുക, തൊഴിൽ രഹിതരായി തിരിച്ചെത്തി മടങ്ങി പ്പോകാനാകാത്തവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസ്സിലാക്കുക, മടങ്ങി പോകാത്തവർക്ക് തൊഴിൽ സംരംഭങ്ങൾ ഒരുക്കുക, പുനരധിവാസ പാക്കേജ് തയ്യാറാക്കുക എന്നീ കാര്യങ്ങളിലും സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കും.
source https://www.sirajlive.com/increased-number-of-people-seeking-treatment-survey-to-find-the-cause-of-infertility.html
Post a Comment