ന്യൂഡല്‍ഹി | ഇ പി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നു സി പി എം ജന.സെക്രട്ടറി സീതാരാം യെച്ചൂരി. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ ആരംഭിക്കുന്നതിനുമുമ്പ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാതെ ഇ പി ജയരാജന്‍. കണ്ണൂര്‍ പഴയങ്ങാടിയില്‍ കെ എസ് ടി എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യപമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞത്.
വിവാദത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങളുണ്ടായെങ്കിലും ഇ പി പ്രതികരിക്കാതെ നടന്നു പോവുകയായിരുന്നു. അതേസമയം രണ്ടുദിവസത്തെ സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. യോഗത്തിന്റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിഷയം പരിശോധിക്കും.
പാര്‍ട്ടിക്കുള്ളില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള അടിസ്ഥാന പ്രശ്നവും സാമ്പത്തിക ആരോപണത്തിന്റെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പി ബി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും.
ആരോപണത്തില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
source https://www.sirajlive.com/yechury-says-ep-will-look-into-the-controversy-ep-did-not-respond.html
Post a Comment