കൊച്ചി | ജനാഭിമുഖ കുര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വീണ്ടും സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളില്‍ പരസ്പപരം ഏറ്റുമുട്ടുകയായിരുന്നു. പള്ളിയിലെ അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിവീണു.
ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയില്‍ തുടരുന്നതിനിടെയാണ് രാവിലെ പത്തോടെ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പോലീസ് പള്ളിക്കുള്ളില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റിയെങ്കിലും പുറത്തുവച്ചും സംഘര്‍ഷമുണ്ടായി.
source https://www.sirajlive.com/controversy-over-public-mass-both-factions-clashed-at-st-mary-39-s-basilica-ernakulam.html
Post a Comment