കോയമ്പത്തൂർ | രാജ്യത്തിൻ്റെ മത സൗഹാർദ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും പ്രതിജ്ഞാ ബദ്ധമാവണമെന്ന് തമിഴക മുസ് ലിം ജമാഅത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. ഭരണഘടന ശില്പികളും പൂർവ കാല ദേശീയ നേതാക്കളും കൈമാറിത്തന്ന സൗഹൃദാന്തരീക്ഷവും ദേശീയതയും തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാകണം. വർഗീയതക്കും വംശീയതക്കും അതീതമായി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാൻ തമിഴകം കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്.ഇതിന് കരുത്ത് പകരണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി കായൽ പട്ടണം അധ്യക്ഷത വഹിച്ചു. മുസ് ലിം ജമാഅത്ത് നാഷണൽ സമിതി കൺവീനർ മുസ്ത്വഫ കോഡൂർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കേരള ഫിനാ. സെക്ര.മുഹമ്മദ് പറവൂർ, ഡോ.മുഹമ്മദ് അമീൻ സഖാഫി വിഷയവതരണം നടത്തി. അബ്ദുൽ ഹകീം ഇംദാദി കോയമ്പത്തൂർ, താജുദ്ദീൻ അഹ്സനി തിരുവിതാംകോട്, മുഹമ്മദ് ഏറാമല ചെന്നൈ, ശാജഹാൻ ഇംദാദി തിരുപ്പൂർ, ആബിദ് ബുഖാരി ട്രിച്ചി, മുഹമ്മദ് ബഷീർ ഊട്ടി, മുഹമ്മദ് അബൂ ത്വാഹിർ ഹംദാനി ഏർവാടി, മുജീബുറഹ്മാൻ മേട്ടുപ്പാളയം, നൂറുദ്ദീൻ സഖാഫി ചെന്നൈ പ്രസംഗിച്ചു.
source https://www.sirajlive.com/all-sections-of-people-should-pledge-to-preserve-religious-harmony-tradition-and-heritage-tamil-muslim-jamaat.html
إرسال تعليق