കൊച്ചി | പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ സ്വത്ത് വകകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്ച്ചയില്‍ നിരുപാധികം മാപ്പപേക്ഷിച്ച സര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും
source https://www.sirajlive.com/the-high-court-will-hear-the-pfi-hartal-case-again-today.html
إرسال تعليق