കണ്ണൂരിൽ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു

കണ്ണൂര്‍ | കണ്ണൂര്‍ സർവകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു. ഒന്നാം വര്‍ഷ ഡിഗ്രി, പി ജി, അഫ്‌സലുൽ ഉലമ കോഴ്‌സുകള്‍ക്ക് ഇതുവരെ അപേക്ഷ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന യൂനിവേഴ്‌സിറ്റി പ്രത്യേക സിൻഡിക്കേറ്റ് യോഗത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമായിരിക്കും തീരുമാനം.

2022- 23 അധ്യയന വര്‍ഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി കോം, ബി ബി എ, ബി എ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കന്നഡ) അഫ്‌സലുല്‍ ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം എ(ഇക്കണോമിക്‌സ്, ഹിസ്റ്ററി), അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫ്‌സലുല്‍- ഉലമ പ്രിലിമിനറി, ബി കോം അഡീഷനല്‍ ഓപ്ഷനല്‍ കോ- ഓപറേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും ഈ മാസം 13 മുതല്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.



source https://www.sirajlive.com/private-registration-has-been-restored-in-kannur.html

Post a Comment

أحدث أقدم