കേന്ദ്ര സര്‍ക്കാറിനെതിരെ ജനമുന്നേറ്റ ജാഥയുമായി സിപിഎം

തിരുവനന്തപുരം |  കേന്ദ്ര സര്‍ക്കാറിനെതിരെ സമരത്തിനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18വരെ ജനമുന്നേറ്റ ജാഥ നടത്തും. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥ.

കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വാഹനജാഥയില്‍ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ ജാഥാ അംഗങ്ങളുമാണ്.

മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രനയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ പ്രചരണജാഥയില്‍ അവതരിപ്പിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമം. സംഘപരിവാര്‍ നേതാവ് മോഹന്‍ ഭാഗവത് നടത്തുന്ന പ്രസ്താവനകള്‍ അത്തരത്തില്‍ ഭയപ്പെടുത്തുന്നതാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറെ ദുരിതം വിതക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



source https://www.sirajlive.com/cpm-marches-against-the-central-government.html

Post a Comment

Previous Post Next Post