മഞ്ഞിന്റെ പട്ടുടുത്ത് സുന്ദരിയായിരിക്കുകയാണ് മൂന്നാർ. വൈകിയെത്തിയ ശൈത്യകാലത്തെ ആഘോഷപൂര്‍വം സ്വീകരിച്ചിരിക്കുന്നു, കേരളത്തിന്റെ മലകളുടെ റാണി. തൊട്ട് മുന്നിൽ നിൽക്കുന്നവരെ വരെ പോലും കാണാന്‍ പറ്റാത്ത അത്രയും ശക്തമായ മഞ്ഞുകണികകൾ ഈ നഗരത്തെ മുറുകെപ്പിടിക്കുകയാണ്. ചായത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കോടമഞ്ഞിന്റെ സഞ്ചാരം മൂന്നാറിലെത്തുന്ന ആരുടെയും മനസ്സും ശരീരവും ഒരുപോളെ കുളിർപ്പിക്കും.
ഓരോ സഞ്ചരിയെയും മൂന്നാര്‍ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിക്കുകയാണ്. രാവിലെ സൂര്യന്റെ പൊന്‍കിരണങ്ങള്‍ മൂന്നാറിനെ തഴുകുമ്പോള്‍ തണുപ്പിന്റെ കാഠിന്യം അറിയിച്ചുകൊണ്ട് ജല കണികകള്‍ വജ്ര ശോഭയോടെ തിളങ്ങുന്നു. മഞ്ഞു കാണാന്‍ ഉത്തരഖണ്ടിലേക്കോ കാശ്മീരിനോ ഒന്നും പോകേണ്ട. നേരെ വണ്ടി പിടിച്ചു മൂന്നാറിലേക്ക് വിട്ടാല്‍ മതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലര്‍വേളകളിള്‍ മഞ്ഞില്‍ പുതച്ചു കിടക്കുകയാണ് മൂന്നാര്‍. മൂന്നാർ ടൗണിനു സമീപമുള്ള കന്നിമല, വിദൂര തോട്ടം മേഖലകളായ ചെണ്ടുവര, ചിറ്റുവര, കുണ്ടള, ദേവികുളം ഫാക്ടറി, ഓഡികെ, സിമന്റ് പാലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാവിലെ മഞ്ഞുപെയ്യുന്നത് കാണാം. കഴിഞ്ഞ നാല് ദിവസമായി മൈനസ് ഒരു ഡിഗ്രിയാണ് ഇവിടെത്തെ പുലർകാല താപനില.
ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് മൂന്നാറിലെ മഞ്ഞുവീഴ്ചകാണാൻ ഒഴുകിയെത്തുന്നത്. മൈനസ് 1 ഡിഗ്രി തണുപ്പില്‍ പോലും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഒരു കുറവുഇല്ല. മൈനസ് ഡിഗ്രി തണുപ്പ് വകവെയ്ക്കാതെ കേരളത്തിന്റ സ്വന്തം മണാലി കാണാൻ ഒറ്റക്കും കൂട്ടമായും എത്തുകയാണ് ആളുകൾ.
പകൽ സമയങ്ങൾ നല്ല ചൂടാണെങ്കിലും രാത്രിയാകുന്നതോടെ സ്ഥിതി മാറും. അര്‍ധരാത്രി കഴിയുന്നതോടു കൂടി മൂന്നാർ തണുത്തു വിറയ്ക്കും. അതിരാവിലെ കുറച്ചു സമയം മാത്രം താപനില 0 ഡിഗ്രി ക്കും താഴെ പോകും. 25 മുതല്‍ 28 ഡിഗ്രി വരെയാണ് പകൽ സമയങ്ങളിലെ താപനില. ഡിസംബറിലെ തണുപ്പ് ജനുവരിയോടെ അതിശൈത്യത്തിലേക്ക് പോകുന്നതാണ് മൂന്നാറിന്റ പതിവ്. ഇത് ഇരുപത് ദിവസത്തോളം നിലനില്‍ക്കുകയും ചെയ്യും.
സൈലന്റ് വാലി,ഗൂഡാര്‍ വിള,ചെണ്ടുവര ,വാട്ടാവട തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്. വൈകിയെത്തിയ വസന്തം എന്ന പോലെ, ഇത്തവണെ വൈകിയാണ് മൂന്നാറിൽ ശൈത്യത്തിന്റെ വരവ്. വൈകിയെത്തിയാലും വരുന്നവരെ നിരാശപ്പെടുത്തുന്നില്ല മൂന്നാര്‍. തന്റെ മടിത്തട്ടിലെത്തുന്നവരെ സ്്‌നേഹപൂര്‍വ്വം സ്വീകരിക്കുകയാണ് കേരളത്തിലെ മലകളുടെ റാണി.
source https://www.sirajlive.com/manjin-patutud-munnar-cool-tourists.html
إرسال تعليق