അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും; ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഉടന്‍

കാസര്‍കോട് | കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റു മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. ഫോറന്‍സിക് ലാബിലേക്കയച്ചാണ് പരിശോധന നടത്തുക. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് വിദഗ്ധ പരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

ഭക്ഷ്യവിഷബാധക്കിടയാക്കിയ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ ഒരുമാസം മുമ്പ് പരിശോധന നടന്നിരുന്നു. അന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തേടിയിട്ടുണ്ട്. അവധി ദിനമാണെങ്കിലും ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന നടത്തും. ഒരു ജില്ലയില്‍ ഓരോ സ്‌ക്വാഡ് വീതം പരിശോധന നടത്തും.

 



source https://www.sirajlive.com/anjushree-39-s-internal-organs-will-be-chemically-tested-food-safety-commissioner-39-s-report-soon.html

Post a Comment

أحدث أقدم