തിരുവനന്തപുരം | സി പി ഐ നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദശേഖരനെ ബി ജെ പി- ആർ എസ് എസ്സുകാർ ആക്രമിച്ച കേസിൽ സി പി എം പ്രവർത്തകർ കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ. സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി പി എം പ്രാദേശിക- ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയവും പരിഹാസ്യവുമാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
സി പി എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെയാണ് ഇ ചന്ദ്രശേഖരന് നേരെ കാസർകോട്ട് വെച്ച് ബി ജെ പിക്കാർ അക്രമം അഴിച്ചുവിട്ടത്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി പി എം നേതാവിനും പരുക്ക് പറ്റിയിരുന്നു. ആക്രമണം നടത്തിയ 12 ബി ജെ പി, ആർ എസ് എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ പരുക്ക്പറ്റിയ നേതാവ് ഉൾപ്പടെയുള്ള എല്ലാ സി പി എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി കൂറുമാറുകയായിരുന്നു. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. പ്രകാശ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
source https://www.sirajlive.com/defection-in-chandrasekaran-case-cpi-says-cpm-39-s-position-is-ridiculous.html
إرسال تعليق