കുവൈത്ത് സിറ്റി | കുവൈത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും വരുന്ന ഞായറാഴ്ച മുതൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടക്കുമെന്ന് മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം അറിയിച്ചു.
ഫെബ്രുവരി 28 വരെയാണ് ഇതിന് വേണ്ടിയുള്ള സമയ പരിധി. ഇതനുസരിച്ച് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും http://hajj-register.awqaf. gov.kw, എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. സഊദി അധികൃതരുടെ അനുമതി ലഭിക്കുന്ന മുറക്ക് ബിദൂനികൾക്കും ഇതിനായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രജിസ്ട്രേഷൻ പൂർത്തിയായാൽ നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർ സ്ക്രീനിംഗിന് വിധേയരാകുമെന്നും അധികൃതർ അറിയിച്ചു. അന്തിമ അംഗീകാരം നേടിയ ശേഷം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകും. തുടർന്ന്, അപേക്ഷകൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹംല ( തീർഥാടക സംഘം) വഴി തുടർനടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.
source https://www.sirajlive.com/online-registration-for-hajj-aspirants-from-next-sunday.html
إرسال تعليق