വിമാനം റാഞ്ചിയെന്ന് ട്വീറ്റ്; യാത്രക്കാരനെ ഇറക്കിവിട്ട് സ്പൈസ് ജെറ്റ്

ന്യൂഡല്‍ഹി| വിമാനം റാഞ്ചിയെന്ന് ട്വീറ്റ് ചെയ്ത യാത്രക്കാരനെ ഇറക്കിവിട്ട് സ്പൈസ് ജെറ്റ്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം വൈകിയതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ വിമാനം റാഞ്ചിയെന്ന് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ നാഗൗര്‍ സ്വദേശിയായ മോത്തി സിംഗ് റാത്തോഡാണ് അറസ്റ്റിലായത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദുബായ്-ജയ്പൂര്‍ വിമാനം റൂട്ട്മാറി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ബുധനാഴ്ച രാവിലെ 9.45ന് ലാന്‍ഡ് ചെയ്ത വിമാനത്തിന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടാനുള്ള അനുമതി ലഭിച്ചു. അതിനിടെയാണ് ‘ഫ്ളൈറ്റ് ഹൈജാക്ക്’ എന്ന് റാത്തോഡ് ട്വീറ്റ് ചെയ്തത്.

മോത്തി സിംഗ് റാത്തോഡിനെ ഡല്‍ഹി പൊലീസിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

 

 



source https://www.sirajlive.com/tweet-that-the-plane-has-been-stolen-spice-jet-disembarks-passenger.html

Post a Comment

Previous Post Next Post