സിലിക്കണ്‍ ഒയാസിസ്-അക്കാദമിക് സിറ്റി റോഡ് നവീകരിച്ചു

ദുബൈ | ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നെഹ്യാന്‍ സ്ട്രീറ്റ് ഇംപ്രൂവ്മെന്റ് പദ്ധതി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പൂര്‍ത്തിയാക്കി. ദുബൈ-അല്‍ ഐന്‍ റോഡുമായുള്ള ഇന്റര്‍സെക്ഷന്‍ മുതല്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ മൂന്ന് കിലോമീറ്റര്‍ നീളുന്ന പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്.

സിലിക്കണ്‍ ഒയാസിസ് കവലയില്‍ 120 മീറ്റര്‍ നീളമുള്ള ഓരോ ദിശയിലും നാല് പാതകളും രണ്ട് പാലങ്ങളും ഉള്‍പ്പെടുന്നു. ഇരു ദിശകളിലുമായി മണിക്കൂറില്‍ 14,400 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ പുതിയ പാതക്ക് സാധിക്കും.

25ഓളം സര്‍വകലാശാലകള്‍, കോളജുകള്‍, ചുറ്റുമുള്ള വികസന പദ്ധതികള്‍ എന്നിവക്കും 27,500 വിദ്യാര്‍ഥി സമൂഹത്തിനും പ്രയോജനപ്രദമായ പദ്ധതിയാണ് പ്രാവര്‍ത്തികമായത്.

എമിറേറ്റിലുടനീളം വര്‍ധിച്ചുവരുന്ന ട്രാഫിക് വോളിയം ഉള്‍ക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി റോഡുകള്‍, പാലങ്ങള്‍, ക്രോസിംഗുകള്‍, തുരങ്കങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍ ടി എയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് പുതിയ പദ്ധതി.

 



source https://www.sirajlive.com/the-silicon-oasis-academic-city-road-has-been-upgraded.html

Post a Comment

أحدث أقدم