കുവൈത്ത് സിറ്റി | കുവൈത്തിൽ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ. മേജർ ജനറൽ യൂസുഫ് അൽ ഖദ്ദ വെളിപ്പെടുത്തി. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി.
പ്രവാസി ലൈസൻസുകൾ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് പ്രക്രിയയും പിൻവലിക്കലുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫികും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും തമ്മിൽ ബന്ധമുണ്ടെന്നും തൊഴിൽ മാറ്റം പരിശോധിക്കുമെന്നും കൂടാതെ ലൈസൻസ് പിൻവലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാൻ കഴിയില്ലെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/driving-licenses-of-thousands-of-expatriates-revoked-in-kuwait.html
Post a Comment