വൈത്തിരി | വയനാട് ചുരത്തിൽ ട്രാഫിക് നിയമം പാലിക്കാതെ ഗതാഗതക്കുരുക്കുണ്ടാക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം. ചുരത്തിൽ ആംബുലൻസിന്റെ വഴിമുടക്കിയ കാർ ഡ്രൈവർക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇത്തരം വിഷയങ്ങളിൽ കൂടുതൽ കേസെടുക്കാനുള്ള തീരുമാനം.
ഇനി ചുരത്തിൽ ഗതാഗത നിയമങ്ങൾ അനുസരിക്കാതെയുള്ള ഡ്രൈവിംഗ് അനുവദിക്കില്ലെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ചുരംസംരക്ഷണ സമിതി പ്രവർത്തകർക്കും ശ്രദ്ധയിൽപ്പെടുത്താമെന്നും നിയമലംഘനങ്ങളുടെ വീഡിയോയും ചിത്രങ്ങളും 7012602340 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ചുരത്തിൽ അനുഭവപ്പെട്ട രൂക്ഷ ഗതാഗത തടസ്സത്തിനിടെ ട്രാഫിക് ലംഘിച്ചെത്തിയ കാർ ഉടമക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വാഹനങ്ങളെല്ലാം ലൈൻ ട്രാഫിക് പാലിക്കുന്നതിനിടെ മധ്യവര മറികടന്ന് കാർ നിർത്തിയിടുകയായിരുന്നു. റോഡിന്റെ മധ്യത്തിൽ കാർ കിടക്കുന്നത് കാരണം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലൻസിന് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ല. മ
റ്റ് വാഹനയാത്രികരും സ്ഥലത്തുണ്ടായിരുന്നവരും ഇടപെട്ടതിന് ശേഷമാണ് ആംബുലൻസ് ഗതാഗത തടസ്സത്തിൽ നിന്ന് ഒഴിവായത്.
എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളും ഈ കാർ യാത്രികന്റെ തെറ്റായ നടപടി മൂലം കുരുക്കിലായിരുന്നു. എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെ നിർദേശപ്രകാരം നിയമലംഘനത്തിന് 5,000 രൂപ പിഴയടയ്ക്കണമെന്ന് കാണിച്ച് കാർ ഡ്രൈവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
source https://www.sirajlive.com/violation-of-traffic-rules-at-the-pass-is-punishable-by-heavy-fines.html
Post a Comment