ദുബൈ | ജാമിഅ മദീനത്തുന്നൂര്‍-മര്‍കസ് ഗാര്ഡന് നാലാമത് കോണ്‍വൊക്കേഷന്റെ ഭാഗമായി മര്‍കസ് ഗാര്ഡന് പ്രിസം യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖിദ്മ എക്സലന്‍സി മീറ്റ് പ്രൗഢമായി. ദുബൈ ഫ്ളോറ ക്രീക്ക് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും എസ് വൈ എസ് സംസ്ഥാന കാര്യദര്‍ശിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഖിദ്മ സന്ദേശ പ്രഭാഷണം നടത്തി. മര്‍കസ് പഞ്ചാബ് പ്രൊജക്റ്റ് ഡയറക്ടര്‍ ഫാസില്‍ നൂറാനി അസ്സഖാഫി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഹസന് ഹാജി ഫ്ളോറ ഹോസ്പിറ്റാലിറ്റി, നിയമജ്ഞന് അഡ്വ. സലാം പാപ്പിനിശ്ശേരി, യഹ്യ സഖാഫി ആലപ്പുഴ, തന്‍വീര്‍ താജ്, നെല്ക അബ്ദുല്ല ഹാജി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.’ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1-5 തിയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്വൊക്കേഷന് നടക്കുന്നത്. മുജീബ് നൂറാനി ഷാര്‍ജ സ്വാഗതവും നിസാമുദ്ധീന്‍ നൂറാനി നന്ദിയും പറഞ്ഞു.
source https://www.sirajlive.com/khidma-excellency-organized-the-meet.html
Post a Comment