തൃശൂരില്‍ ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ തട്ടിപ്പുകള്‍ വ്യാപകം; അന്വേഷണം തൃപ്തികരമല്ലെന്ന് നിക്ഷേപകര്‍

തൃശൂര്‍ | തൃശൂരില്‍ ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ വ്യാപക തട്ടിപ്പുകള്‍. ഒരുമാസത്തിനിടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളാണ് തകര്‍ന്നത്. ധനവ്യവസായ ബേങ്കേഴ്‌സ്, പൂരം ഫിന്‍സെര്‍വ് തുടങ്ങിയവക്കെതിരെയാണ് പരാതികള്‍.

200 കോടിയുമായാണ് ഉടമകളായ കുടുംബം മുങ്ങിയതെന്ന് നിക്ഷേപകര്‍ പറയുന്നു. പരാതി നല്‍കിയിട്ടും അന്വേഷണം തൃപ്തികരമല്ലെന്നാണ് നിക്ഷേപകരുടെ ആരോപണം.

തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പു കേസില്‍ ഉടമ പ്രവീണ്‍ റാണ അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.



source https://www.sirajlive.com/scams-under-the-guise-of-financial-institutions-are-rampant-in-thrissur-investors-find-the-investigation-unsatisfactory.html

Post a Comment

أحدث أقدم