കൊച്ചി | ചികിത്സാ പിഴവിനാല്‍ അമ്മ മരിച്ചതായി മകള്‍ പരാതി നല്‍കിയപ്പോള്‍ ചികിത്സിച്ച ഡോക്ടറുടെ പേര് ഒഴിവാക്കി ആശുപത്രി.
ചികിത്സിച്ചത് ഹൗസ് സര്‍ജനായ താത്ക്കാലിക ഡോക്ടറാണെന്ന് പറഞ്ഞാണ് ആശുപത്രി കയ്യൊഴിയുന്നത്. എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സുശീല ദേവിയുടെ മകള്‍ സുചിത്രയാണ് ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ എപ്രില്‍ 3 നാണ് ആലുവ ദേശം സ്വദേശി സുശീല ദേവി ചികിത്സയിലിരിക്കെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചികിത്സ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന സംശയത്തില്‍ മകള്‍ സുചിത്ര നിയമ നടപടികളിലേക്ക് നീങ്ങി.
ഇതിന്റെ ഭാഗമായി വിവരാവകാശ നിയമ പ്രകാരം അമ്മയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പേര്, വിവരങ്ങള്‍ രേഖാമൂലം ആശുപത്രിയില്‍ നിന്ന് സുചിത്ര വാങ്ങിയിരുന്നു. കിട്ടിയ ആറ് ഡോക്ടര്‍മാരുടെ പട്ടികയില്‍ പക്ഷെ അമ്മയെ ചികിത്സിച്ച ഡോ. ഷിജാസിന്റെ പേരുണ്ടായിരുന്നില്ല. സുശീല ദേവിയുടെ ചികിത്സാ രേഖകളിലെല്ലാം ഒപ്പിട്ടിരിക്കുന്നത് ഡോ. ഷിജാസാണ്.
source https://www.sirajlive.com/shouldn-39-t-a-complaint-be-filed-against-a-temporary-doctor-for-medical-malpractice.html
Post a Comment