മക്ക | വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ അപൂര്‍വ ശസ്ത്രക്രിയ. ആധുനിക ത്രിമാന ശസ്ത്രക്രിയാ പ്ലാനിംഗ് ടെക്‌നിക് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ വിജയം കണ്ടതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നെറ്റിയിലെ എല്ലിന്റെ ഒടിവും വൈകല്യവുമാണ് പരിഹരിച്ചത്. സി ടി സ്‌കാന്‍ ചിത്രങ്ങളെടുത്ത് ത്രിമാന രൂപങ്ങളാക്കി മാറ്റിയ ശേഷം പരുക്കേറ്റ ഭാഗത്ത് പ്രിന്റ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ഈ സാങ്കേതികവിദ്യയെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം 75 പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തിയതായും മക്കയിലെ ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
source https://www.sirajlive.com/a-young-man-injured-in-a-car-accident-underwent-a-rare-surgery-at-king-abdullah-medical-city.html
Post a Comment