ത്രിപുര തിരഞ്ഞെടുപ്പ്: സംയുക്ത റാലി നടത്താന്‍ സി പി എം-കോണ്‍ഗ്രസ് ധാരണ

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ സംയുക്ത റാലി നടത്താനൊരുങ്ങി സി പി എമ്മും കോണ്‍ഗ്രസും. പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിച്ച് റാലി നടത്താന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നടത്തുക.

ഫെബ്രുവരി 16നാ ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. സീറ്റു ധാരണയുണ്ടാക്കുന്നതിനായി സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ത്രിപുരയില്‍ സ്വാധീനമുള്ള തിപ്ര മോത പാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ പറഞ്ഞിരുന്നു. അതേസമയം, ബി ജെ പിയെ തോല്‍പ്പിക്കാന്‍ സി പി എം-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യമാകുന്ന മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നല്‍കിയിട്ടുണ്ട്.



source https://www.sirajlive.com/tripura-elections-cpm-congress-agree-to-hold-joint-rally.html

Post a Comment

Previous Post Next Post