മുത്തങ്ങ | ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച് മുത്തങ്ങ വന്യജീവി സങ്കേതം കോണ്‍ഗ്രസ് ഉപരോധിക്കുന്നു. ഇന്ന് രാവിലെ മുതലാണ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്യജീവി സങ്കേതം ഉപരോധിക്കുന്നത് ആരംഭിച്ചത്. മുത്തങ്ങ കാനന സഞ്ചാരത്തിന് അടക്കം എത്തിയ വിനോദസഞ്ചാരികള്‍ ഉപരോധം കാരണം മടങ്ങിപ്പോകുന്നുണ്ട്.
ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ പരാതി സമര്‍പ്പിക്കുന്നതിലെ അവ്യക്തത മാറ്റാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വന്യജീവി സങ്കേതം ഉപരോധിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാന ഇറങ്ങി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പുറമെ, കടുവ അടക്കമുള്ള വന്യജീവികള്‍ നിരന്തരം ജനവാസ കേന്ദ്രങ്ങളിലെത്തി പശു അടക്കമുള്ള വന്യമൃഗങ്ങളെ ആക്രമിക്കുന്നുണ്ട്.
source https://www.sirajlive.com/muthanga-wildlife-sanctuary-is-blocked-by-congress.html
Post a Comment