വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

പാലക്കാട്  | കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യത്തിന് അധികൃതര്‍ ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നിരന്തരമുള്ള കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി ആരോപിച്ചു.



source https://www.sirajlive.com/wildlife-disturbance-bjp-hartal-today-in-four-panchayats-of-palakkad.html

Post a Comment

أحدث أقدم