കുവൈത്ത് സിറ്റി | കുവൈത്തില്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ആകെ 476,335 ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കേന്ദ്ര സ്ഥിതിവിവര കണക്ക് വിഭാഗം പുറപ്പെടുവിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെയാണ് ഇത്രയും പേര്‍ ജോലി ചെയ്യുന്നത്.
രാജ്യത്തെ ആകെ തൊഴിലാളികളില്‍ 24.1 ശതമാനം പേരും ഇന്ത്യക്കാരാണ്. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് ഇന്ത്യക്കാര്‍ക്ക് തൊട്ടു പിന്നില്‍. 4,67,074 ഈജിപ്തുകാരാണ് കുവൈത്ത് തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നത്. അതായത് ആകെ തൊഴിലാളികളില്‍ 23.6 ശതമാനം. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രാജ്യത്തെ തൊഴില്‍ വിപണിയിലെ തൊഴിലാളികളില്‍ പകുതിയോളം വരുന്നത്.
അതേസമയം, തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്-438,803 (22.2 ശതമാനം). എന്നാല്‍ സ്വദേശികളില്‍ പുരുഷന്മാരേക്കാള്‍ (184,953) അധികം സ്ത്രീകളാണ് (253,850) ജോലി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2022 സെപ്തംബര്‍ 30 വരെയുള്ള സ്ഥിതി വിവര കണക്കുകള്‍ പ്രകാരം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം ഇപ്രകാരമാണ്. ബംഗ്ലാദേശ്-158,911, പാക്കിസ്ഥാന്‍-68,755, ഫിലിപ്പൈന്‍സ്-65,260, സിറിയ-63,680, നേപ്പാള്‍-56,489, ജോര്‍ദാന്‍- 26,856, ലെബനാന്‍-20,271, മറ്റ് രാജ്യക്കാര്‍-134,588.
source https://www.sirajlive.com/the-number-of-indians-working-in-the-government-and-private-sectors-in-kuwait-is-476335.html
إرسال تعليق