സ്യോള്‍ | അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ക്കിടെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ആദ്യ പരീക്ഷണം കഴിഞ്ഞ് 48 മണിക്കൂറിനിടെയാണ് വീണ്ടും മിസൈല്‍ തൊടുത്തത്. യു എസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ പിറ്റേദിവസമാണ് പരീക്ഷണം.
കിഴക്കന്‍ സമുദ്ര ഭാഗത്തേക്കാണ് ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ജപ്പാന്‍ കടലെന്നും ഈ സമുദ്രം അറിയപ്പെടുന്നുണ്ട്. ബാലിസ്റ്റിക് എന്ന് സംശയിക്കുന്ന മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മിസൈല്‍ കടലില്‍ പതിച്ചതായി ജപ്പാന്‍ തീരദേശ സേന അറിയിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും ഞായറാഴ്ചയാണ് സംയുക്ത വ്യോമാഭ്യാസം നടത്തിയത്. അതിന് തലേദിവസം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു.
source https://www.sirajlive.com/south-korea-says-north-korea-has-tested-another-missile-within-48-hours.html
Post a Comment