തിരുവനന്തപുരം | എൽ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണ ആവശ്യം തള്ളി സിപിഎം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്തൂരിലെ വൈദീകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. എം വി ജയരാജന് എതിരെ പി ജയരാജനാണ് വിവാദം തൊടുത്തുവിട്ടത്. നിര്‍മാണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നായിരുന്നു പ്രധാന ആരോപണം. ഇതേ തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വാക്പോരുണ്ടായെന്നും വാർത്തകൾ വന്നിരുന്നു.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങളെല്ലാം തള്ളുകയാണ് എം വി ഗോവിന്ദൻ ഇപ്പോൾ ചെയ്തിരിക്കുന്നത്.
source https://www.sirajlive.com/resort-controversy-mv-govindan-says-there-is-no-investigation-against-ep-jayarajan.html
Post a Comment