ഭൂകമ്പം: ഇന്ത്യക്കാരോട് സഹായാഭ്യര്‍ഥനയുമായി സിറിയന്‍ എംബസി

ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്ത സിറിയയിലേക്ക് സഹായഹസ്തം തേടി സിറിയയുടെ ഇന്ത്യയിലെ എംബസി.

ദുരന്തബാധിതര്‍ക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം സിറിയന്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര കലാപം മൂലം താറുമാറായി കിടക്കുന്ന സിറിയ വിദേശ സഹായങ്ങള്‍ക്കായി കെഞ്ചുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഇന്ത്യയിലെ സിറിയന്‍ എംബസി എക്കൗണ്ട് വഴി ധനസമാഹരണം നടത്തുന്നത്. ന്യൂഡൽഹിയിലെ എംബസിയിൽ നേരിട്ട് സഹായങ്ങളെത്തിക്കാനും അധികൃതർ സൌകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനായി കൊടാക് മഹീന്ദ്ര ബേങ്കില്‍ സിറിയ എംബസിയുടെ പേരില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എക്കൗണ്ട് നമ്പര്‍: 8511990582. ഐ എഫ് എസ് സി: KKBK0000182.

 

 



source https://www.sirajlive.com/earthquake-syrian-embassy-appeals-to-indians-for-help.html

Post a Comment

أحدث أقدم