തൃശൂർ | ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിയിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാത 544 പട്ടിക്കാട് മേൽപ്പാതയിലാണ് അപകടം.
കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിസാ(25)മിനാണ് ഗുരുതര പരുക്കേറ്റത്. ബെംഗളൂരുവിൽ നിന്ന് പള്ളുരുത്തിയിലേക്ക് പോയ ആറംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്.
തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ് ട്രാക്കിൽ പോയിരുന്ന ഇവരുടെ വാഹനം നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിച്ച് പലതവണ മറിഞ്ഞു. ഹോണ്ട അമേസ് കാർ ആയിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ദേശീയപാത റിക്കവറി വിഭാഗം, പീച്ചി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു
source https://www.sirajlive.com/car-overturns-in-thrissur-the-young-man-died.html
Post a Comment