തിരുവനന്തപുരം | സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കോൺഗ്രസ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. അതിശക്തമായ സമര പരിപാടികളാണ് കെ പി സി സി ആസൂത്രണം ചെയ്യുന്നത്.
source https://www.sirajlive.com/budget-today-is-congress-black-day.html
Post a Comment