മുംബൈ | ഇന്ത്യന്‍ ക്രിക്കറ്റില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. നിരോധിത കുത്തിവെപ്പെടുക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ ശര്‍മ പറഞ്ഞു. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കുത്തിവപ്പ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ലെന്നും മുന്‍ ഇന്ത്യന്‍ താരം കൂടിയായി ചേതന്‍ ശര്‍മ വെളിപ്പെടുത്തി. വരും നാളുകളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന കാര്യങ്ങളാണ് ശര്‍മ ഒളികാമറയില്‍ തുറന്നുപറഞ്ഞത്.
‘പരുക്കുണ്ടെങ്കിലും ഫിറ്റ്നസ് കൃത്രിമമായി കാണിക്കാന്‍ താരങ്ങള്‍ കുത്തിവപ്പ് എടുക്കുന്നു. 80-85 ശതമാനം ഫിറ്റ്നസ് മാത്രമെങ്കിലും ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ പല താരങ്ങളും ഇന്‍ജക്ഷനുകള്‍ എടുത്തിരുന്നു. ഫിറ്റ്നസ് ഇല്ലെങ്കിലും ഇന്‍ജക്ഷന്‍ എടുത്തിട്ട് കളിക്കാനിറങ്ങും. ബി സി സി ഐ മെഡിക്കല്‍ സംഘത്തിന് പുറമെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഡോക്ടര്‍മാരുമുണ്ടായിരുന്നു. അവരാണ് ഇത്തരം ഇന്‍ജക്ഷനുകള്‍ എടുക്കാന്‍ സഹായിച്ചിരുന്നത്. ഈ ഇന്‍ജക്ഷനുകള്‍ പരിശോധനയില്‍ കണ്ടെത്തുക പ്രയാസമാണ്.
ബി സി സി ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു. ബി സി സി ഐ പ്രസിഡന്റ് കാരണമാണ് കാപ്റ്റന്‍സി നഷ്ടമായത് എന്ന് വിരാട് കോലിക്ക് തോന്നിയിരുന്നു. രോഹിത് ശര്‍മക്ക് അനുകൂലമായിരുന്നില്ല ഗാംഗുലി. എന്നാല്‍ വിരാട് കോലിയെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ല.’
ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് ചേരിയുണ്ടെന്നും ശര്‍മ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളോട് ബി സി സി ഐ വൃത്തങ്ങള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
source https://www.sirajlive.com/39-indian-team-has-players-who-inject-drugs-39-chetan-sharma-with-a-shocking-revelation.html
Post a Comment