അഞ്ച് ലക്ഷത്തിൻ്റെ എം ഡി എം എമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ | രഹസ്യവിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ് (24) 78 ഗ്രാം എം ഡി എം എയുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരു- തിരുവനന്തപുരം കെ എസ് ആര്‍ ടി സി സ്‌കാനിയ ബസില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്.

ബംഗളൂരുവില്‍നിന്നു കേരളത്തിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇര്‍ഷാദെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ തൊണ്ടിമുതല്‍ സഹിതം തുടര്‍നടപടിക്കു സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനൂപ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജിഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ ബാലകൃഷ്ണന്‍, കെ കെ സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.



source https://www.sirajlive.com/young-man-arrested-with-five-lakh-mdm.html

Post a Comment

Previous Post Next Post