തിരുവനന്തപുരം | സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയുമായി പുനഃക്രമീകരിച്ചു.
ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും, നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഈ മാസം നാല് വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
source https://www.sirajlive.com/revised-working-hours-of-ration-shops-the-february-ration-will-be-available-till-the-4th-of-this-month.html
Post a Comment