ഫിഫയുടെ മികച്ച താരം മെസ്സി; പുരസ്കാര നിറവിൽ അർജൻ്റീന

പാരീസ് | കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി അർജൻ്റീന ക്യാപ്റ്റനും പി എസ് ജി താരവുമായ ലയണല്‍ മെസ്സി. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള വലിയ പുരസ്കാരമാണ് മെസ്സി നേടുന്നത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും ബാലൻ ഡി ഓർ ജേതാവ് കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. പുരസ്കാര വേദിയിൽ അർജൻ്റീനക്കായിരുന്നു മികവ്.

സ്‌പെയിനിന്റെ അലക്‌സിയ പുട്ടിയാസാണ് മികച്ച വനിതാ താരം. മികച്ച ഗോള്‍കീപ്പറായി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനെയും ലയണല്‍ സ്‌കലോണിയെ മികച്ച കോച്ചായും തിരഞ്ഞെടുത്തു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരവും അര്‍ജന്റീനിയക്കാർക്കാണ്. സ്കലോണിയുടെ പരിശീലനത്തിലാണ് അർജൻ്റീന ലോകകപ്പ് നേടിയത്.

കഴിഞ്ഞ ദിവസമാണ് മെസ്സി തൻ്റെ 700ാം ക്ലബ് ഗോൾ നേടിയത്. ഏഴ് പ്രാവശ്യം ബാലണ്‍ ഡി ഓർ നേടിയിട്ടുള്ള മെസ്സി 2019-ല്‍ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയായിരുന്നു മികച്ച താരം.



source https://www.sirajlive.com/fifa-39-s-best-player-messi-argentina-is-full-of-awards.html

Post a Comment

Previous Post Next Post