ഭംഗിയുള്ള ഹെയര്‍സ്‌റ്റൈലും മേക്കപ്പും വേണ്ട; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഢ്| ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രിയില്‍ വരുമ്പോള്‍  അധികം ആഭരണങ്ങള്‍ ധരിക്കരുതെന്നും ഭംഗിയുള്ള ഹെയര്‍സ്‌റ്റൈലുകള്‍ വേണ്ടെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. നഖം നീട്ടിവളര്‍ത്തുന്നതിനും മേക്കപ്പിടുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കവും ഏകത്വവും സമത്വവും നിലനിര്‍ത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.

പുരുഷന്മാര്‍ മുടി കോളറിന്റെ നീളത്തില്‍ വളര്‍ത്തരുതെന്ന് നിര്‍ദേശമുണ്ട്. ഏതെങ്കിലും നിറത്തിലുള്ള ജീന്‍സ്, ഡെനിം സ്‌കര്‍ട്ട്, ഡെനിം വസ്ത്രങ്ങള്‍ എന്നിവ പ്രൊഫഷണല്‍ വസ്ത്രങ്ങളായി കണക്കാക്കില്ല. അവ ധരിച്ചുവരരുതെന്നും അനില്‍ വിജ് വ്യക്തമാക്കി. മുഴുവന്‍ സമയവും ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രസ് കോഡ് പാലിക്കാത്തത് അച്ചടക്ക നടപടിയിലേക്ക് നയിക്കും. അങ്ങനെയുള്ള ജീവനക്കാരനെ അന്നേ ദിവസം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 



source https://www.sirajlive.com/no-need-for-fancy-hairstyles-and-make-up-haryana-government-with-dress-code-for-healthcare-workers.html

Post a Comment

أحدث أقدم