കോഴിക്കോട് | ആയിരക്കണക്കിന് പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവായി കേരളത്തിലെ മുഖ്യമന്ത്രി മാറരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സത്യഗ്രഹ സമരത്തിൽ നിന്ന് ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപക്ഷത്തിന്റെ സമരം വളർന്നുവെന്ന് സി പി എമ്മിന് സമ്മതിക്കേണ്ടി വന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം ഉണ്ടായ മുഖ്യമന്ത്രിയാണ് പിണറായി. കരുതൽ തടങ്കൽ എന്ന ഭീക്ഷണി ഒന്നും വേണ്ട. സമര രംഗത്തുള്ള പ്രവർത്തകരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
source https://www.sirajlive.com/the-opposition-leader-said-that-the-chief-minister-should-not-become-a-coward-who-hides-among-thousands-of-policemen.html
Post a Comment