നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്ലാം സഭ മഹല്‍ നിലാവ്

ദുബൈ | നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്ലാം സഭ യു എ ഇ കമ്മിറ്റി ദുബൈ ഖിസൈസിലെ അല്‍ ശബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ മഹല്‍ നിലാവ് സീസണ്‍ 2 സംഘടിപ്പിച്ചു. അമീന്‍ സുബൈറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടി പ്രസിഡന്റ് എന്‍ പി അഷ്‌റഫിന്റെ അധ്യക്ഷതയില്‍ അല്‍ സഫ ഗ്രൂപ്പ് എം ഡി. മന്‍സൂര്‍ തിടില്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം നീലേശ്വരം ഖാസിയായിരുന്ന ഇ കെ മുഹമ്മൂദ് മുസ്ലിയാരെ അനുസ്മരിച്ചു. അസ്‌കര്‍ തേഞ്ഞിപ്പാലം മോട്ടിവേഷന്‍ ക്ലാസെടുത്തു.

പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പാചക മത്സരത്തില്‍ യഥാക്രമം നൗഷീബ റഫീഖ്, ജഷീല സമീര്‍, സുയൂബ സാദത്ത് എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. വടംവലി മത്സരത്തില്‍ കെ പി ഹാരിസ് നയിച്ച ടീം ഒന്നാമതും, കെ ഹാരിസ് നയിച്ച ടീം രണ്ടാമതുമെത്തി. ഫുട്ബോളില്‍ എന്‍ പി അഷ്‌റഫ് നായകനായ നീലേശ്വരം ടൗണ്‍ ടീം മുഹമ്മദ് ഷഹീര്‍ നയിച്ച ഷൂട്ടേഴ്‌സ് മണ്ണംപുറത്തിനെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. ആറ് ഗോള്‍ നേടിയ ഷൂട്ടേഴ്‌സ് മണ്ണംപുറത്തിന്റെ മുഹമ്മദ് ഷഹീര്‍ ഗോള്‍ഡന്‍ ബൂട്ട് നേടി. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി വീവേഴ്‌സ് സ്ട്രീറ്റിന്റെ അബ്ദുല്‍ റഹിമാനും ഗോളിക്കുള്ള ഗോള്‍ഡന്‍ ബോള്‍ ബസാര്‍ ടീമിന്റെ സി കെ നബീലും കരസ്ഥമാക്കി.

സമാപന ചടങ്ങില്‍ നീലേശ്വരം സ്വദേശികളായ മാധ്യമ പ്രവര്‍ത്തകര്‍ റാഷിദ് പൂമാടം (സിറാജ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ) തന്‍വീര്‍ (ആര്‍ ജെ, ക്ലബ്ബ് എഫ് എം) എന്നിവരെ ആദരിച്ചു. സെക്രട്ടറി പി റഫീഖ് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

 



source https://www.sirajlive.com/nileswaram-tarbiatul-islam-sabha-mahal-nilav.html

Post a Comment

أحدث أقدم