കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തി ഫിലിപ്പൈൻസ്

കുവൈത്ത് സിറ്റി | കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് തത്കാലം നിർത്തിവെച്ചാതായി ഫിലിപ്പൈൻസ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മന്ത്രി സൂസൻ ഒപ്ലയുടെ പ്രസ്താവന ഫിലിപ്പൈൻസ് പത്രങ്ങൾ റിപോർട് ചെയ്തു.
പുതിയ പരിഷ്കാരങ്ങൾ നടപ്പാകുന്നത് വരെ ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായും തൊഴിലാളികളെ സംരക്ഷിക്കാൻ ഉഭയകക്ഷി കരാറിൻ്റെ ചർച്ചകളിലും അവലോകനത്തിലും അംഗീകരിച്ച നടപടി ക്രമങ്ങൾ നിലവിൽവരുന്നത് വരെ തൊഴിലാളികളെ അയക്കില്ലെന്നും അവർ വ്യക്തമാക്കി.
തൊഴിലാളികൾക്കെതിരായ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന ആവശ്യമാണ്‌ ഫിലിപ്പീൻസ് അധികൃതർ വീണ്ടും മുന്നോട്ട് വെച്ചിട്ടുള്ളത്.
ഗാർഹിക തൊഴിലാളിയായ ജോളിബി റണാരയെ കൊലപ്പെടുത്തിയ കുറ്റവാളിക്കെതിരെ കുവൈത്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ജുഡിഷ്വറിക്ക് കൈമാറിട്ടുണ്ടെന്നും ഫിലിപ്പീൻസ് മാധ്യമങ്ങളും വെബ്സൈറ്റുകളും റിപോർട് ചെയ്തിരുന്നു. എന്നാൽ, ഫിലിപിനോ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ ഉറപ്പുകളും നിയന്ത്രണങ്ങളും വേണമെന്നാണ് അവർ വീണ്ടും ആവശ്യപ്പെടുന്നത്.


source https://www.sirajlive.com/philippines-to-stop-sending-domestic-workers-to-kuwait.html

Post a Comment

أحدث أقدم