കൊച്ചി സംഘർഷം; ഡി സി സി പ്രസിഡൻ്റ് ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

കൊച്ചി | കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നടത്തിയ ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ഡി സി സി പ്രസിഡൻ്റ് ഉൾപ്പെടെ കണ്ടാലറിയുന്ന 500 പേർക്കെതിരെ കേസ്.  നഗരസഭാ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റിരുന്നു.

ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. അന്യായമായ സംഘം ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

രാവിലെ അഞ്ച് മണി മുതൽ കോൺഗ്രസ്സ് പ്രവർത്തകർ കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിൽ ഉപരോധം നടത്തിയിരുന്നു. കോർപറേഷനിലെത്തിയ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കോൺഗ്രസ്സ് പ്രവർത്തകർ മർദിച്ചിരുന്നു. ഈ സംഭവത്തിലാണ് കണ്ടാലറിയാകുന്ന 500  പേർക്കെതിരെ കേസെടുത്തത്.



source https://www.sirajlive.com/kochi-conflict-case-against-500-people-including-dcc-president.html

Post a Comment

أحدث أقدم