കൊച്ചി | ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുയരുന്ന പുക പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെയാണ് ഇതിനായി ശ്രമിക്കുന്നത്. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നടപ്പാക്കുന്ന പ്രത്യേക കര്‍മ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തി സംസ്‌കരിക്കാനാണ് തീരുമാനം.
അതേ സമയം ബ്രഹ്മപുരത്ത് ആരോഗ്യസര്‍വ്വ നടത്താന്‍ തീരുമാനമായി. പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിലാണ് സര്‍വ്വേ നടത്തുക. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്.
എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐഎംഎ നല്‍കും..
പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണം. ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്.
ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഹൈ കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സമിതി ബ്രഹ്മപുരം സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
source https://www.sirajlive.com/efforts-to-eliminate-smoke-in-brahmapuram-will-continue-today-678-people-sought-treatment.html
إرسال تعليق